Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Otter Menace

Thrissur

നീ​ർ​നാ​യശ​ല്യം: കു​ള​ങ്ങ​ളി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു

മ​തി​ല​കം: നീ​ർ​നാ​യശ​ല്യം രൂ​ക്ഷ​മാ​യ മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലെ ക​ഴു​വി​ല​ങ്ങ് പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ക്ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി വ​നം​വ​കു​പ്പ് കു​ള​ങ്ങ​ളി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും നീ​ർ​നാ​യ​ക​ൾ കൂ​ട്ട​മാ​യി എ​ത്തി വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ചു​തി​ന്നു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ഴു​വി​ല​ങ്ങ് മേ​ഖ​ല​യി​ലെ പ​ല മ​ത്സ്യ​കൃ​ഷി​ക്കു​ള​ങ്ങ​ളി​ലും നീ​ർ​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ശ​ക്ത​മാ​യി​രു​ന്നു. ക​ഴു​വി​ല​ങ്ങ് സ്വ​ദേ​ശി മ​ണ​ക്കാ​ട്ട് പാ​ർ​ഥ​സാ​ര​ഥി​യു​ടെ മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന കു​ള​ങ്ങ​ളി​ൽ നീ​ർ​നാ​യ​ക​ൾ സ്ഥി​ര​മാ​യി എ​ത്തി മ​ത്സ്യ​ങ്ങ​ളെ ഭ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പാ​ർ​ഥ​സാ​ര​ഥി വ​നം​വ​കു​പ്പി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​ദി​വ​സം മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​പ​രി​ഹാ​ര​മാ​യി നീ​ർ​നാ​യ​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യാ​ണ് ക​ഴു​വി​ല​ങ്ങി​ലെ വി​വി​ധ കു​ള​ങ്ങ​ളി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. കൂ​ടു​ക​ളി​ൽ നീ​ർ​നാ​യ​ക​ൾ കു​ടു​ങ്ങു​ന്ന മു​റ​യ്ക്ക് അ​വ​യെ സു​ര​ക്ഷി​ത​മാ​യി അ​നു​യോ​ജ്യ​മാ​യ വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up